പാതിമുറിഞ്ഞ ചിറക് 

 




ചെറുപ്പത്തിലേ അവർ
 എന്നെ കാരാഗ്രഹകൂട്ടിൽ അടച്ചു. 
കൂട്ടുകാരോട് ചിലചിരുന്ന  എന്നെ
 അവരിൽ നിന്ന് അകറ്റി നിർത്തി.
ആധുനികതയുടെ ചുവടുവപ്പിൽ 
 ഞാനും മയങ്ങി പോയി. 
ഉടയവരെയും കൂടെപ്പിറപ്പിനെയും
 ബാക്കിയാക്കി ഞാൻ വിദൂരത്തേയ്ക്കകന്നു. 
വെളിച്ചത്തിലും കണ്ണ് കാണാത്ത ജീവിതം. 
പ്രതീക്ഷകൾ മാത്രം അവശേഷിക്കുന്ന 
എന്റെ മനസ്സിലേയ്ക്ക് അവളുടെ വാക്കുകൾ  കുത്തിനോവിച്ചു. 
തെളിഞ്ഞ  ആകാശത്തിലെ നക്ഷത്രങ്ങൾ മായാനാരംഭിച്ചു.
 സ്വതന്ത്രരായ പക്ഷികൾ നെഞ്ചിൽ കുത്തിവലിക്കുന്നു.
 ആരുടെയോ വിരലുകൾ എന്റെ
 മുഖത്തിൽ പാടുകൾ വരച്ചിരിക്കുന്നു.
 കുറുനരികൾക്കിടയിൽ പെട്ട മാൻപേട
യെപോലെ ഞാൻ വെപ്രാളവെപ്പ്ട്ടു..
 അക്ഷമയുടെ കൊക്കയിലേയ്ക്ക് മനഃ
പൂർവമല്ലാത്ത ഞാൻ വഴുതി വീണു.
 ഓടിപ്പോന്ന ചവിട്ടടികളെ നോക്കി
 ഞാൻ തേങ്ങിക്കരഞ്ഞു. 
കഴിഞ്ഞുപോയ നരകങ്ങൾ ഞാൻ
 ഓർത്തുപോയി. 
അംഗനാളങ്ങളിലൂടെ ഒരായിരം അഗ്നി
ജോലകൾ പാഞ്ഞു. 
രോഷം നിറഞ്ഞ ഭാവത്തോടെ  പോറ്റിയ
കയ്യും പോറ്റിയവയറും ആക്ഷേപിച്ചു. 
ഭക്ഷണം ലഭിക്കാത്തവരെ പോലെ
 ഞാനും അലഞ്ഞു.
 പെട്ടന്നാണ്'മതിലിന്മേല് ഒരു ചീള്
 തുണ്ടു പേപ്പർ കണ്ടത്  അതിൽ 
എന്തോ കുറിച് ഞാൻ അലക്ഷ്യമായി നടന്നകന്നു.

                                                                          THOYYIB KARAKKUNNU

Comments

Popular posts from this blog

FRIEND