Alone
I'm still walking down the street,
Blood dripping softly from my feet.
I know your love is long since gone,
For my heart has turned to stone.
Babe, life flows like a restless river,
And on this bloody night, I shiver.
My memories have faded away,
And all my hopes have gone astray.
I love you more than words can show,
Like the king in chess, a sacred glow.
But babe, I know I lost your faith—
I'm sorry; now I face old death.
ബാല്യം പായയെ അന്ന് തിളപ്പിച്ചിരുന്നു. മുത്തുകളും കല്ലുകളും മൂക്കിലേക്കും ചെവി- യിലേക്കും ഊളിയിട്ടിരുന്നു. അതുകൊണ്ടാവണം ഇന്നെന്റെ മൂക്കിൽ രണ്ടീച്ചക്ക് കിടക്കാം. ചീറ്റിയ റാഗി അന്ന് തിരികെ കയറ്റേണ്ടിവന്നിരുന്നു. അയല്പക്കത്തെ വല്ലുമ്മ എന്റെ അരയിൽ തുന്നിയ ചരടുകൾക്ക് എണ്ണമില്ലായിരുന്നു. ദിനേനെ ഞാൻ പെയ്ത് ഏട്ടനെ പെയ്യിക്കുമായിരുന്നു. നാണയക്കുറ്റി പോലൊരോട്ട ട്രൗസറിന് അനിവാര്യമായിരുന്നു. ചിരിച്ചാലും കരഞ്ഞാലും ആളേറെ ചിരിക്കാനായിരുന്നു. ഉപ്പുമാവും അവിലും മതിവരാതെ തന്നാലും അന്ന് അങ്കണവാടി- വാതിലിനോടുള്ള സൗഹൃദം വിട്ടുപിരിയാത്തതായിരുന്നു. സ്കൂൾ ബസ് കയറുവോളം വായക്ക് ഇടവേള ഇല്ലായിരുന്നു. മറ്റവന്റെ ചെരിപ്പ് തലതിരിച്ചിടു- വാനോളം മൂത്ത സൗഹ്രദമായിരുന്നു. ചീറിയലറിയാൽ ഊഹിച്ചത് വീഴുമായിരുന്നു. ഇനിയും വീഴില്ലായിരിക്കാം ആ പൊന്നുകാലം... -അഫ്നാൻ വെള്ളുവങ്ങാട് -

Comments
Post a Comment